ചേമഞ്ചേരിയിൽ വയലാർ സംഗീത സന്ധ്യ അരങ്ങേറി
.
ചേമഞ്ചേരി: ചേമഞ്ചേരി മ്യൂസിക്ക് ഇൻസ്ട്രുമെൻറ് പ്ലയേഴ്സ് & സിങ്ങേഴ്സ് ഓർഗനൈസേഴ്സ് (MIPSO) യുടെ നേതൃത്തത്തിൽ വയലാർ സംഗീത സന്ധ്യ സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് FF ഹാളിൽ നടന്ന പരിപാടി പ്രശസ്ത സംഗീത അധ്യപകൻ സുനിൽ തിരുവങ്ങൂർ ഉൽഘാടനം ചെയ്തു. ദിലീഷ് കുമാർ തിരുവങ്ങൂർ അദ്ധ്യക്ഷത വഹിച്ചു.
.

.
കലാ സാംസ്കാരിക പ്രവർത്തകൻ അശോകൻ കോട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രശാന്ത് VP സ്വഗതവും വിമലേഷ്. K നന്ദിയും പറഞ്ഞു. ഗായകൻ റിനിലിൻ്റെ നേതൃത്വത്തിൽ ലൈവ് ബിറ്റ്സ് ഓർക്കസ്ട്രയുടെ സഹകരണത്തോടെ പ്രാദേശിക ഗായകർ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.
.



