സത്യാഗ്രഹ നായകന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സെക്രട്ടറിയേറ്റ് നടയിൽ തുടങ്ങുന്ന അനശ്ചിതകാല സത്യാഗ്രഹത്തിന്റെ സമര നായകൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കുഞ്ഞികൃഷ്ണനെ ഗാന്ധി തൊപ്പിയണിയിച്ചു. മദ്യ നിരോധന സമരത്തിന് ദൈവാനുഗ്രഹം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
പാതയോര മദ്യശാലാ നിരോധനം വേഗത്തിൽ നടപ്പിലാക്കണമെന്നും മദ്യ നിരോധനാധികാരം അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ടാണ് സമരം. സി. ചന്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പപ്പൻ കന്നാട്ടി, പി. ചന്തുക്കുട്ടി, ഇയ്യച്ചേരി പത്മിനി, വി.കെ. ദാമോദരൻ, വി.എം. രാഘവൻ എന്നിവർ സംസാരിച്ചു.

