ഗ്രീൻ ഗോൾഡ് – ജൈവ പച്ചക്കറി കൃഷി വിളവെടുത്തു

കൊയിലാണ്ടി: നഗരസഭയുടെ ഗ്രീൻ ഗോൾഡ് പദ്ധതിയുടെ ഭാഗമായി കൊടക്കാട്ടുംമുറിയില്‍ ഇറക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകനായ കുഞ്ഞികൃഷ്ണന്‍ നായരുമാണ് 4 ഏക്കര്‍ സ്ഥലത്ത് പച്ചക്കറിയും 1 ഏക്കര്‍ സ്ഥലത്ത് പുഞ്ച നെല്‍കൃഷിയും ഉത്പാദിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. എം. കെ. ബാബു, സി. പ്രജില, സി. കുഞ്ഞി കൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
