KOYILANDY DIARY.COM

The Perfect News Portal

കെ പി കേശവമേനോൻ പുരസ്‌കാരം മുൻ മന്ത്രി എ കെ ബാലന് നവംബര്‍ 9ന് സമ്മാനിക്കും

.

പാലക്കാട്‌ തരൂർ കെ പി കേശവമേനോൻ സ്‌മാരക ട്രസ്റ്റിൻ്റെ വിശിഷ്ട വ്യക്‌തികൾക്കുള്ള കെ പി കേശവമേനോൻ പുരസ്‌കാരം മുൻ മന്ത്രി എ കെ ബാലന് സമ്മാനിക്കുമെന്ന്‌ ജൂറി വൈസ്‌ ചെയർമാൻ ഡോ. പി മുരളി വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 25000 രൂപയും ഫലകവും കീർത്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.

 

കെ പി കേശവമേനോൻ്റെ 47-ാം ചരമവാർഷിക ദിനമായ നവംബർ ഒമ്പതിന്‌ ട്രസ്റ്റ്‌ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം എ കെ ബാലന് സമ്മാനിക്കും. പരിപാടിയുടെ ഭദ്രദീപം തെളിയിക്കലും ഉദ്‌ഘാടനവും അദ്ദേഹം നിർവഹിക്കുന്നതായിരിക്കും.

Advertisements

 

പി പി സുമോദ്‌ എംഎൽഎ പരിപാടിയില്‍ അധ്യക്ഷനാകും. ജൂറി ചെയർമാൻ മുണ്ടൂർ സേതുമാധവൻ അവാർഡ്‌ ജേതാവിനെ പരിചയപ്പെടുത്തും. മുൻ ഗോവ ഗവർണർ അഡ്വ. പി എസ്‌ ശ്രീധരൻപിള്ള പരിപാടിയുടെ വിശിഷ്ടാതിഥിയാകും.

Share news