വി. ആർ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി സമർപ്പിച്ച പൈതൃക കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും
.
കൊയിലാണ്ടി: കോതമംഗലം ഗവ. എൽ പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖനായ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി സമർപ്പിച്ച പൈതൃക കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒക്ടോബർ 27 ന് നിർവഹിക്കും. കഴിഞ്ഞ വർഷത്തെ LSS പരീക്ഷയിൽ നാലാം തരത്തിൽ വിജയിച്ച 48 വിദ്യാർത്ഥികളെ അനുമോദിക്കും.
.

.
ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി സമർപ്പിച്ച പൈതൃക കെട്ടിടത്തിൻ്റെയും നവീകരിച്ച സ്റ്റേജിൻ്റേയും പന്തലിൻ്റേയും വിപുലീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റേയും ഉദ്ഘാടനം ഇതോടൊപ്പം നടക്കുകയാണ്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ, നിജില പറവക്കൊടി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ. ഇ.കെ. അജിത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ പ്രജില സി എന്നിവർ പങ്കെടുക്കും.



