കോഴിക്കോട് തിരുവമ്പാടി സ്വദേശിയെ കബിളിപ്പിച്ച് 2.5 ലക്ഷം തട്ടിയെടുത്തതായി പരാതി

.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മരക്കാട്ടുപുറം സ്വദേശിയെ കബിളിപ്പിച്ച് 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിന് ഇരയായ ഷിബുവിന്റെ സുഹൃത്ത് അനൂപാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംഭവത്തിൽ താമരശ്ശേരി ഡി വൈ എസ് പി ക്ക് പരാതി നൽകിയിരിക്കുകയാണ് ഷിബുവിൻ്റെ കുടുംബം.

ജപ്പാനിലേക്ക് പോകാൻ ജോബ് വിസ ശരിയാക്കി തരാം എന്ന് വിശ്വസിപ്പിച്ച് തിരുവമ്പാടി സ്വദേശിയായ ഷിബുവിനെ സുഹൃത്തും കോടഞ്ചേരി സ്വദേശിയുമായ അനൂപ് കമ്പളിപ്പിച്ചതായാണ് പരാതി. ഇതിനായി രണ്ടര ലക്ഷം രൂപ വാങ്ങുകയും, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഷിബുവിൻ്റെ പേരിൽ അനൂപ് നിർമ്മിച്ചതായും ഷിബുവിൻ്റെ പിതാവ് പറഞ്ഞു. സ്വർണാഭരണങ്ങൾ വിറ്റാണ് അനൂപിന് നൽകാൻ പണം തരപ്പെടുത്തിയതെന്ന് ഷിബുവിൻ്റെ ഭാര്യ പറഞ്ഞു. സർട്ടിഫിക്കറ്റ് എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ അടക്കം സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

