KOYILANDY DIARY.COM

The Perfect News Portal

റാപ്പര്‍ വേടന്‍ പ്രതിയായ ലൈംഗികാതിക്രമക്കേസ്; പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പിൻവലിച്ച് പൊലീസ്

.

റാപ്പര്‍ വേടന്‍ പ്രതിയായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചു. പരാതിക്കാരി മൊഴിയെടുക്കലിന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മൊഴി നല്‍കാനാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി കോടതി പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യമറിയിച്ചത്.

 

 

ഇതെത്തുടര്‍ന്ന് പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. 2020ല്‍ വേടന്‍റെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മൊഴിയെടുക്കുന്നതിനായാണ് സെന്‍ട്രല്‍ പൊലീസ് യുവതിക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് റദ്ദാക്കണമെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ പൊലീസിന് അധികാരമുണ്ടെങ്കിലും തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകാനിടയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisements
Share news