അഡ്വ. കെ എൻ ബാലസുബ്രഹ്മണ്യൻ്റെ ഫോട്ടോ അനാച്ഛാദനത്തോടനുബന്ധിച്ച് നിയമപഠന ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകനായിരുന്ന അഡ്വ. കെ എൻ ബാലസുബ്രഹ്മണ്യൻ്റെ ഫോട്ടോ അനാച്ഛാദനത്തോടനുബന്ധിച്ച് നിയമപഠന ക്ലാസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതിയും കൊയിലാണ്ടി ബാർ അസോസിയേഷനും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ല ഗവ. പ്ലീഡർ അഡ്വ. കെ എൻ ജയകുമാർ ക്ലാസെടുത്തു. അഡ്വ. പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ക്കേറ്റ് എം സുമൻ ലാൽ, വൈസ് പ്രസിഡണ്ട് അഡ്വ: വിജി ബി.ജി, അഡ്വ. അമൽ കൃഷ്ണ, അഡ്വ : അഭയകൃഷ്ണൻ, അഡ്വ: ജിഷ വി.വി എന്നിവർ സംസാരിച്ചു.

