KOYILANDY DIARY.COM

The Perfect News Portal

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾക്ക് ടൂറിസം ഫ്രറ്റേണിറ്റി ഓഫ് കേരളയുടെ ആദരം

.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ടൂറിസം ഫ്രട്ടേണിറ്റി ഓഫ് കേരളാ പ്രവർത്തകർ അഭിനന്ദിച്ചു. മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ നടന്ന പരിപാടി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് ആദരം. ക്രാഫ്റ്റ് ഫാം ആർട്ടിസ്റ്റും ഡിസൈനറുമായ പിസി അർച്ചന, കളരിപ്പയറ്റ് കലാകാരിയും ഫോക്ലോർ അക്കാദമി ജേതാവുമായ ടിവി ശ്രീകല ഗുരുക്കൾ, ടൂറിസം പ്രൊഫഷണൽ മൈമൂൻ മാട്ടുമ്മൽ, ഓഫ് റോഡ് അഡ്വഞ്ചർ റേസർ സി പി ഷമീന, സോഷ്യൽ ഓൻട്രപ്രണർ ഷാജി സുനിൽ, സോപാനസംഗീതം കലാകാരി ശ്രീലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്.

 

മന്ത്രി വി അബ്ദുറഹിമാൻ ഉപഹാരങ്ങൾ കൈമാറി. ഇവോൾവ് 2025 ബി റ്റു ബി മീറ്റ് ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഡബ്ല്യുടിഎഫ്കെ പ്രസിഡണ്ട് ഹുസ്ന മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഞരളത്ത് ഹരിഗോവിന്ദൻ, ഡോക്ടർ കമറുന്നിസ അൻവർ, ശ്രീദേവി ശ്രീനിവാസൻ, കലാമണ്ഡലം ഖദീജ തുടങ്ങിയവർ സംസാരിച്ചു.

Advertisements
Share news