കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക മെഗാ പരിപാടി ഒക്ടോബർ 24 നടക്കും

.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക മെഗാ പരിപാടി അഹ്മദ് അൽ മഗ്‌രിബി കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24ന് നടക്കും. വെള്ളി വൈകിട്ട് അഞ്ച് മണി മുതൽ കുവൈറ്റ് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷ്ണൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
.

.
കേരളത്തിലെ പ്രമുഖ കീബോർഡിസ്റ്റ് നബീലിന്റെ നേതൃത്വത്തിൽ ഹക്കീം (റിഥം, തബല) കിച്ചു (ഡ്രംസ്), അനൂപ് (ഗിറ്റാർ) എന്നിവർ ചേർന്നൊരുക്കുന്ന ഓർക്കസ്ട്രയിൽ മലയാള സിനിമാ പിന്നണി ഗായകൻ അൻവർ സാദത്ത്, ഖൽബിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക ക്രിസ്റ്റകല, മാപ്പിളപാട്ടിന്റെ ഇശലുകളുമായി ഷഹജ മലപ്പുറം, വയലിനിൽ വിസ്മയം തീർക്കുന്ന പ്രിയ കലാകാരൻ ഫായിസ് മുഹമ്മദ്, കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു എന്നിവർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോയും നടക്കും.
.

.
കൂടാതെ കുവൈത്തിലെ വിവിധ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാർ ഒരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അംഗങ്ങളും കുട്ടികളും ചേർന്നൊരുക്കുന്ന കോൽക്കളി, ഒപ്പന, ഫാഷൻ ഷോ തുടങ്ങിയ പരിപാടികളോടെയാണ് സൗഹൃദത്തിന്റെ പതിനൊന്ന് വർഷങ്ങൾ എന്ന ക്യാപ്‌ഷനിൽ കൊയിലാണ്ടി ഫെസ്റ്റ് 2025 അരങ്ങേറുന്നത്.
.
