സൗജന്യ കേൾവി സ്പീച്ച് തെറാപ്പി പഠന വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: സൗജന്യ കേൾവി സ്പീച്ച് തെറാപ്പി പഠന വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയും ഹിയറിങ്ങ് പ്ലസ് ക്ലിനിക്ക് കൊയിലാണ്ടിയും സംയുക്തമായാണ് സൗജന്യ കേൾവി സ്പീച്ച് തെറാപ്പി പഠന വൈകല്യ പരിശോധന ക്യാമ്പ് നടത്തിയത്. കൊയിലാണ്ടി ലിറ്റിൽ കിങ്സ് സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ലയൺ ഡോ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ലയൺ ടി.എം. രവി അദ്ധ്യക്ഷത വഹിച്ചു.

ലയൺ ഡോ. പി. എം.രാധാകൃഷ്ണൻ, ലയൺ എഞ്ചിനിയർ മോഹൻദാസ്, സെക്രട്ടറി ലയൺ ഹരീഷ് മറോളി എന്നിവർ സംസാരിച്ചു. ലയൺ കേണൽ സുരേഷ് ബാബു, ലയൺ പി.വി. വേണുഗോപാൽ, ലയൺ മനോഹരൻ, ലയൺ എൻ. കെ. ജയപ്രകാശ്, ലയൺ ബാബു കൊളപള്ളി, ലയൺ വി.ടി. രൂപേഷ്, ലയൺ കണാരൻ, ലയൺ കോമളം രാധാകൃഷ്ണൻ, ലയൺ സുധാ മോഹൻദാസ്, ലയൺ ഗിരിജാ ജയപ്രകാശ്, ലയൺ ജയലേഖ ഹരീഷ് എന്നിവർ പങ്കെടുത്തു. ട്രഷറർ ലയൺ സോമസുന്ദരം നന്ദിയും പറഞ്ഞു.
