പുത്തലത്ത് കൃഷ്ണൻ മെമ്മോറിയൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകനും മുൻ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന പുത്തലത്ത് കൃഷ്ണന്റെ സ്മരണാർത്ഥം ഗോഖലെ യു പി സ്കൂൾ – മാന്താരി താഴവരെ വരുന്ന പുത്തലത്ത് കൃഷ്ണൻ മെമ്മോറിയൽ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. എം കെ ഷഹീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ മധു അധ്യക്ഷത വഹിച്ചു. കെ.വി സത്യൻ, അലിയങ്ങാട്ട് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
