ഏകദിന പ്രകൃതി ചികിത്സ-യോഗ ക്യാമ്പ് നടത്തി.

കൊയിലാണ്ടി: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാച്ച്വറല്‍ ഹീലിങ്ങ് സെന്ററില്‍ ഏകദിന പ്രകൃതി ചികിത്സ- യോഗ ക്യാമ്പ് നടത്തി. കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കവി മേലൂര്‍ വാസുദേവന്‍, ചെറുവക്കാട്ട് രാമന്, സോമന് ചാലില്‍ എന്നിവര്‍ സംസാരിച്ചു.
നാച്ച്വറല്‍ ഹീലിങ്ങ് സെന്ററിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന ക്യാമ്പില്‍ അണുക്കള്‍ രോഗകാരണമാണോ എന്ന വിഷയത്തെപ്പറ്റി ഡോ.ബിനുശങ്കര്‍, പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തെപ്പറ്റി ഷബില്‍ കൃഷ്ണ, ധ്യാനത്തെക്കുറിച്ച് യോഗാചാര്യന് വിജയരാഘവന് എന്നിവരുടെ പ്രഭാഷണങ്ങള്‍ ക്യാമ്പിനെത്തിയവര്‍ക്ക് വളരെ ഗുണകരമായി.
