കൊയിലാണ്ടി നഗരസഭ കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ കെ.ജെ എം കൾച്ചറൽ ബ്രിഡ്ജ്, കൊല്ലം ജേതാക്കളായി

കൊയിലാണ്ടി: നഗരസഭ കേരളോത്സവം – ഫുട്ബോൾ മത്സരത്തിൽ കെ.ജെ എം കൾച്ചറൽ ബ്രിഡ്ജ് ജേതാക്കളായി. കെ.ടി.എസ് പുളിയഞ്ചേരി റണ്ണേഴ്സ് അപ്പ് ട്രോഫിയും നേടി. വിജയികൾക്കുള്ള ട്രോഫി വിതരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, കൗൺസിലർ രമേശൻ വലിയാട്ടിൽ, കോ-ഓർഡിനേറ്റർ ശ്രീനി പി.കെ, ഋഷി ദാസ് കല്ലാട്ട്, ശ്രീലാൽ എന്നിവർ പങ്കെടുത്തു.
