പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജനസംഗമം സംഘടിപ്പിച്ചു

കെയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര സമ്പത്ത് യഥാവിധി സംരക്ഷിക്കുക, ക്ഷേത്ര സമ്പത്തുകളുടെ സൂക്ഷിപ്പും, വിനിയോഗവും കർശന പരിശോധനക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിഷാരികാവ് ക്ഷത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജനസംഗമം സംഘടിപ്പിച്ചു. മുൻ ട്രസ്റ്റിബോർഡ് അംഗം പി.കെ. അരവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ക്ഷേത്ര വിശ്വാസികളെ ഒന്നടങ്കം വേദനിപ്പിക്കുന്ന സംഭവങ്ങളാണ് പിഷാരികാവ് ക്ഷേത്ര ത്തിൽ അടുത്തകാലത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്നതെന് നും ഇതിനെതിരെ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത്വരണമെന്നും അദ്ദേഹം പറഞ്ഞു.
.

.
സമിതി പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷനായി ക്ഷേത്ര സംരക്ഷണസമിതി ജില്ലാ ഉപാദ്ധ്യക്ഷൻ ഉപേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എൻവി വത്സൻ മാസ്റ്റർ, വിവി സുധാകരൻ, പി.കെ. പുരുഷോത്തമൻ, എം. പത്മനാഭൻ, ഇ.എസ് രാജൻ, ശശീന്ദ്രൻ മുണ്ടക്കൽ, ദേവി അമ്മ മുണ്ടക്കൽ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, പി.പി. ഗോപി, പ്രേമൻ നന്മന എന്നിവർ സംസാരിച്ചു.
.

.
ഊരാള കുടുംബാംഗങ്ങളായ ഊർമ്മിളാ രാജേന്ദ്രൻ, ഉഷാ രാമകൃഷ്ണൻ, നിർമ്മലാ രഘുനാഥ്, ലീനാരാധാകൃഷ്ണൻ സമിതി അംഗങ്ങളായ പി. വേണു, എൻ. എം. വിജയൻ, അനൂപ്. വികെ, ജയദേവ്. കെ. എസ്, കെ. പി. ചന്ദ്രൻ, സി.കെ സുരേന്ദ്രൻ, കെ. പി. ബാബുരാജ് എന്നിവർ നേതൃത്വം നല്കി.
