“അഡ്വ. കെ. എൻ ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” എന്ന പരിപാടിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് സഹപ്രവർത്തകർ

.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ. കെ. എൻ. ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവന മനുഷ്ഠിച്ചിരുന്ന മുൻ ന്യായാധിപന്മാരും സീനിയർ അഭിഭാഷകരും “അഡ്വ. കെ. എൻ ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” എന്ന പരിപാടിയിൽ അദ്ദേഹത്തോടൊന്നിച്ചു അവർക്കുണ്ടായിരുന്ന അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു. കൊയിലാണ്ടി ബാർ അസോസിയേഷൻ ബൈ സെന്റിനറി ഹാളിൽ വെച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച ചടങ്ങ് കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി വൈസ് ചെയർമാൻ അഡ്വ. എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

മുൻ ജില്ലാ ജഡ്ജി മാരായിരുന്ന വി. ജയറാം, എം. ആർ. ബാലചന്ദ്രൻ നായർ, എന്നിവരും തലശ്ശേരി ജില്ലാ ജഡ്ജ് ടി. കെ. നിർമ്മല, കൊയിലാണ്ടി സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. നൗഷാദലി എന്നിവരും സീനിയർ അഭിഭാഷകരായ പി. എസ്. ലീലാകൃഷ്‌ണൻ, അഡ്വ. എം. കൃ

