ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (ഭാഗം 2) 2025 – 26ന്റെ പ്രകാശനം അഡ്വ. പി. ഗവാസ് നിർവഹിച്ചു

.
തിക്കോടി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (ഭാഗം 2) 2025 – 26ന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ബിഎംസി അംഗങ്ങൾ, വിവരശേഖരണ വളണ്ടിയർമാർ എന്നിവരെ ആദരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ഡോക്ടർ മഞ്ജു കെ പി ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചു. ബി എം കൺവീനർ ഭാസ്കരൻ തിക്കോടി റിപ്പോർട്ട് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, ക്ഷേമകാര്യ ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, ബിജു കളത്തിൽ (ആസൂത്ര സമിതി ഉപാധ്യക്ഷൻ), മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, ദിബിഷ എം, വി കെ അബ്ദുൽ മജീദ്, ഷീബ പുൽപ്പാണ്ടി, വിബിത ബൈജു, ജിഷ കാട്ടിൽ, സിനിജ എം കെ, ബിനു കാരോളി, ജയകൃഷ്ണൻ ചെറുകുറ്റി, പി ജനാർദ്ദനൻ, എം കെ പ്രേമൻ, ശശി എടവനക്കണ്ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വിനോദൻ എം ടി നന്ദിയും പറഞ്ഞു.
