സര്‍ക്കാര്‍ ജലനയം പ്രഖ്യാപിക്കണം: അഡ്വ: കെ. പ്രകാശ്ബാബു

കൊയിലാണ്ടി: സര്‍ക്കാര്‍ ജലനയം പ്രഖ്യാപിക്കണമെന്ന് സി.പി.ഐ.അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. ജലസുരക്ഷ ജീവസുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജലസാക്ഷരത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്‌റഫ് പൂക്കാട് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ.സംസ്ഥാന കമ്മിറ്റി അംഗം എം.നാരായണന്‍, മോഹനന്‍ മണലില്‍, എന്‍.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രമേഷ് ചന്ദ്ര സ്വാഗതവും സുമേഷ് ഡി. ഭഗത്ത് നന്ദിയും പറഞ്ഞു.
ജലസാക്ഷരത ക്യാമ്പയിന്റെ ഭാഗമായി രാവിലെ ചിത്ര പ്രദര്‍ശനവും ചിത്രകാരന്‍മാരുടെ കൂട്ടായ്മ – ജലവും വരയും നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.കെ.രാഘവന്‍, പന്തലാ യനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ശോഭ, കെ. വിശ്വനാഥന്‍, ടി.എം.കു ഞ്ഞിരാമന്‍ നായര്‍, ടി.വിനീഷ്, കെ.ടി.വിവേക്. വി. ദര്‍ശിത് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ഇപ്റ്റയുടെ ഏകപാത്ര നാടകം – ചുടലയൊരുക്കുന്നവര്‍ – ബാബു ഒലിപ്രം അവതരിപ്പിച്ചു.
