KOYILANDY DIARY.COM

The Perfect News Portal

കേബിൾ ടി വി ഓപ്പറേറ്റർമാർക്കും ടെക്നീഷ്യൻമാർക്കുമായി ക്ലാസ്സ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓപ്പറേറ്റർമാർക്കും ടെക്നീഷ്യൻമാർക്കുമായി ബ്രോഡ്ബാൻ്റ്  ടെക്നിക്കൽ ക്ലാസ്സ്, മാർക്കറ്റിങ്ങ് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. മലബാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ജി. എഫ് കമ്യൂണിക്കേഷൻസും സംയുക്തമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടീംസ് കമ്പനി ചെയർമാൻ കെ കെ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. 
മികച്ച രീതിയിൽ കേരള വിഷൻ ബ്രോഡ് ബാൻ്റ് പ്രമോഷൻ നടത്തിയ ഓപ്പറേറ്റർമാർക്കുള്ള ഉപഹാര വിതരണം ടീസ് ചെയർമാൻ റജിൽ വി ആർ നിർവ്വഹിച്ചു. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിൽ ടീംസ് ഡയറക്ടർ അരുൺ പ്രകാശ്, കമ്പനി ചീഫ് ടെക്നീഷ്യൻമാരായ നിധിൻ ചാക്കോ, ജനീഷ്, ജാഫർ, ഏരിയ എഞ്ചിനിയർ ഷാമിർ, മാർക്കറ്റിങ് അസിസ്റ്റൻ്റ് മാനേജർ രതീഷ് എന്നിവർ നേതൃത്വം നൽകി, ചടങ്ങിൽ സിഡ് കോ ഡയറക്ടർ ഉഷ മനോജ് സിഒഎ സംസ്ഥാന കമ്മറ്റി അംഗം ജയദേവ് കെ എസ് എന്നിവർ സന്നിഹിതരായി. സിഒഎ കൊയിലാണ്ടി മേഖലാ സെക്രട്ടറി പി ശ്രീരാജ് സ്വാഗതവും മലബാർ കമ്മ്യൂണിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ ജയനാരായണൻ നന്ദിയും പറഞ്ഞു.
Share news