പൊയിൽക്കാവ് ക്ഷേത്ര മഹോൽസവം ഞായറാഴ്ച 3 മണിമുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ രാത്രി 7.30 വരെ പോലീസ്
ഗതാഗത നിയന്ത്രണമേർപ്പെടുത്തി
കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ. പാവങ്ങാട്, അത്തോളി, ഉള്ള്യേരി വഴി ‘കൊയിലാണ്ടി വഴി പോകണം. ലൈറ്റ് വാഹനങ്ങൾ. തിരുവങ്ങൂർ, കുനിയിൽ കടവ്, ഉള്ള്യേരി വഴി കൊയിലാണ്ടി വഴി പോകേണ്ടതും. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊയിലാണ്ടി മാർക്കറ്റ് റോഡ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ബീച്ച് റോഡ് വഴി കാപ്പാട് തിരുവങ്ങൂർ വഴി പോകേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് സർക്കിൾ കെ. ഉണ്ണികൃഷ്ണൻ ഇൻസ്പെക്ടർ അറിയിച്ചു.

