കൊയിലാണ്ടി ബി.എസ്.എം കോളേജ് 1979-81 ബാച്ച് പ്രീഡിഗ്രി ഗ്രൂപ്പ് കൂട്ടായ്മ ” സ് മൃതി മധുരം”

.
കൊയിലാണ്ടി: ബി.എസ്.എം ആർട്സ് കോളേജ് 1979-81 പ്രീഡിഗ്രി കൂട്ടായ്മ “സ്മൃതി മധുരം”. അദ്ധ്യാപകരെ ആദരിച്ചു. കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 45 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ കോളേജ് ജീവിതത്തിലെ മധുര മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് അധ്യാപകരും വിദ്യാർത്ഥികളും. ചടങ്ങിൽ പഴയ കാല അദ്ധ്യാപകരെ ആദരിക്കുകയും വർത്തമാന കാലഘട്ടത്തിലെ വിദ്യാഭ്യാസ ജീവിതത്തെ അപഗ്രഥിക്കുകയും ചെയ്തു. ചടങ്ങിൽ ഗ്രൂപ്പ് ചെയർപേഴ്സൺ റോജാ മണി അദ്ധ്യക്ഷയായി.
.

.
ചടങ്ങിൽ എം.കെ വാസു, വിനോദ് കുമാർ, ശ്രീധരൻ, സത്യൻ വി.പി., കുഞ്ഞബ്ദുള്ള, ശശീന്ദ്രൻ, രമേഷ്, രമ. പി.ടി.കെ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ രാമദാസ് സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ കൊയക്കാട് നാരായണൻ മാസ്റ്റർ, കെ.പി. ശ്രീശൻ മാസ്റ്റർ, കുട്ട്യാലി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, രാജേന്ദ്രൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. അധ്യാപകർ മറുപടി പ്രസംഗവും നടത്തി.
