KOYILANDY DIARY.COM

The Perfect News Portal

ആര്യങ്കാവ് രാജാക്കൂപ്പിൽ വീണ്ടും യുവാക്കൾ കുടുങ്ങി, രക്ഷയില്ലാതെ വന്നതോടെ പാെലീസ് സഹായം; ഇംപോസിഷൻ ശിക്ഷ

.

തെന്‍മല: ആര്യങ്കാവ് രാജാക്കൂപ്പ് കാണാന്‍ പോയ രണ്ട് യുവാക്കള്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങി. യുവാക്കളെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളുടെ തിരച്ചിനൊടുവില്‍ രക്ഷപ്പെടുത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് യുവാക്കള്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.

 

തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ പുലര്‍ച്ചെ നാലരയോടെ കൊല്ലത്ത് നിന്ന് യാത്രതിരിച്ചു. ഏഴരയോടെ രാജാക്കൂപ്പിലേക്ക് പോയി. എന്നാല്‍, കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് യുവാക്കള്‍ക്ക് വഴിതെറ്റികയായിരുന്നു. തങ്ങള്‍ക്ക് വഴിതെറ്റി എന്ന് മനസിലാക്കിയ യുവാക്കള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന്, വനം വകുപ്പ് യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് സുരക്ഷിതമായി ഇരിക്കാന്‍ പറഞ്ഞശേഷം തിരച്ചില്‍ ആരംഭിച്ചു.

Advertisements

 

വനത്തില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്താനായി ലൊക്കേഷന്‍ അയച്ച് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്റര്‍നെറ്റ് പരിമിതിയുള്ള പ്രദേശമായതിനാല്‍ യുവാക്കള്‍ ആദ്യമൊന്ന് ബുദ്ധിമുട്ടി. എന്നാല്‍ മറ്റൊരിടത്തേക്ക് മാറിയ യുവാക്കള്‍ ലൊക്കേഷന്‍ അയച്ച് നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ സ്ഥലത്തേക്ക് യുവാക്കളെ കണ്ടത്താന്‍ കഴിയാത്തത് ആശങ്കകള്‍ സൃഷ്ടിച്ചു. മറ്റൊരു പാരയില്‍ അഭയം തേടിയിരുന്ന ഇവരെ ഉച്ചയോടെ കണ്ടെത്തി വൈകിട്ട് നാലരയോടെ വനത്തിന് പുറത്തെത്തിച്ചു.

 

വനം വകുപ്പ് എത്തി രക്ഷിച്ച ഇവര്‍ക്കെതിരെ കേസെടുത്തില്ലെങ്കിലും അനധികൃതമായി കാട് കയറിയതിന് ഇംപോസിഷന്‍ നല്‍കി. യൂട്യൂബ് വിഡീയോ കണ്ടാണ് യുവാക്കള്‍ മല കയറിയതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യൂട്യൂബ് ചാനലിനെതിരെ കേസെടുക്കുന്നത് ആലോചിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രാജാകൂപ്പിലേക്ക് കയറരുതെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളതിനെ അവഗണിച്ചാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. കടുവയും കരടിയും ഒക്കെയുള്ള വനമേഖലയാണ് രാജാകൂപ്പ്.

Share news