KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിലെ കോണ്‍ഗ്രസ് ആക്രമണം; പൊലീസിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ, ആറ് പേര്‍ പിടിയില്‍

പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പോലീസിനുനേരെ എറിഞ്ഞത് നാടൻ ബോംബ്. 5 കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണ് അത് ചെയ്തതെന്നുമുള്ള യുഡിഎഫ് വാദം ഉയരുന്നതിന് പിന്നാലെയാണ് കസ്റ്റഡിയിലേക്ക് നീങ്ങുന്നത്. സ്‌ഫോടക വസ്തു എറിയുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പോലീസിന് നേരെ UDF പ്രവര്‍ത്തകര്‍ എറിഞ്ഞത് നാടന്‍ ബോംബാണെന്ന് കണ്ടെത്തി. വെടി മരുന്ന് ഗന്ധമുള്ള ചാക്ക് നൂലുകളും ഇരുമ്പു ചീളുകളും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്തും. സംഭവത്തില്‍ ആക്രമണം നടത്തിയ 5 UDF പ്രവര്‍ത്തകരെ പിടികൂടി. പേരാമ്പ്ര പോലീസാണ് അക്രമി സംഘത്തില്‍പ്പെട്ടവരെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ദുരൂഹത ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാഫര്‍ വാണിമേല്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എം പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും എം പി യെ പരിക്കേല്‍പ്പിച്ചു എന്ന വ്യാജ വാര്‍ത്തയുണ്ടാക്കി സംസ്ഥാനത്ത് അക്രമം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Advertisements
Share news