ബസ് കാത്തിരിപ്പ് കേന്ദ്രം പി.എം. സത്യൻ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾക്ക് കൊല്ലം ടൗണിൽ വ്യാപാരികൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. യൂണിറ്റ് പ്രസിഡണ്ട് പി.എം. സത്യൻ ഉൽഘാടനം ചെയ്തു. ഇ കെ. മുഹമ്മദ് ബഷീർ, എം.സി. സുധാകരൻ, രാമകൃഷ്ണൻ, ഓട്ടൂർ പ്രകാശ്, മുഹമ്മദ് ശാഫി, ശശിധരൻ വൈദ്യർ എന്നിവർ സംസാരിച്ചു.
