KOYILANDY DIARY.COM

The Perfect News Portal

ക്യാമ്പസുകളില്‍ നിന്നും അറിവ് മാത്രമല്ല വരുമാനവും നേടാം; മഹാരാജാസില്‍ പഠനത്തോടോപ്പം പണവും സാമ്പാദിച്ച് വിദ്യാര്‍ത്ഥികള്‍

.

ക്യാമ്പസുകളില്‍ നിന്നും അറിവ് മാത്രമല്ല വരുമാനവും നേടാം. എറണാകുളം മഹാരാജാസ് ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തോടോപ്പം പണവും സാമ്പാദിക്കുകയാണ്. 60 ഓളം വിദ്യാര്‍ത്ഥികളാണ് പഠനത്തിനു ശേഷമുള്ള സമയം സ്വയം വരുമാനത്തിനായി മാറ്റി വെക്കുന്നത്. ക്ലോത്ത് ബാഗ് നിര്‍മ്മാണം, ശുചീകരണ ഉത്പന്ന നിര്‍മാണം, ഓര്‍ണമെന്റല്‍ ഫിഷ് ഫാര്‍മിങ് എന്നിവയാണ് ഈ വിദ്യാര്‍ത്ഥികളുടെ വരുമാന മാര്‍ഗം.

 

പഠനത്തോടൊപ്പം തൊഴിലവസരം എന്ന ഉദേശത്തോട് കൂടി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് അറുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ നിന്നും വരുമാനവുമുണ്ടാക്കുന്നത്. കഴിഞ്ഞവര്‍ഷം ക്യാമ്പസിനകത്ത് മാത്രം വില്പന നടത്തിയ ഈ ഉല്‍പ്പന്നങ്ങള്‍ ഇത്തവണ വിപണിയില്‍ എത്തിക്കുവാനുള്ള തിരക്കിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. ക്ലാസ്സ് ടൈമിന് ശേഷമുള്ള ഒരു മണിക്കൂര്‍ സമയം ഇവര്‍ ഉത്പന്ന നിര്‍മാണത്തിനായി മാറ്റി വെക്കുന്നു. ഫിഷ് ഫാര്‍മിങ്ങിനായി അവധി ദിവസങ്ങളിലും സമയം കണ്ടെത്തുന്നു. മണിക്കൂറില്‍ 150 രൂപ തോതിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ലഭിക്കുന്നത്.

Advertisements

 

മാര്‍ക്കറ്റ് വിലയെക്കാള്‍ 20% വിലക്കുറവിലാണ് വില്പന. പുതിയ ബാച്ചില്‍ നിന്നും കൂടുതല്‍ കുട്ടികളും പദ്ധതിയുടെ ഭാഗമാകും. കോര്‍ഡിനേറ്റര്‍ ഷിജി കെ, നീന
ജോര്‍ജ്, വരുണ്‍ സോമന്‍ ധന്യ ബാലകൃഷ്ണന്‍ എന്നീ അധ്യാപകരും എല്ലാ പിന്തുണയുമായി വിദ്യാര്‍ത്ഥികളുടെ കൂടെയുണ്ട്.

Share news