KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ഗ്രാമപഞ്ചായത്ത്‌ തൊഴിൽ മേള സംഘടിപ്പിച്ചു

.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ മേള സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, NMT അബ്ദുള്ളക്കുട്ടി, വിബിത ബൈജു, ദിബിഷ എം, യു.കെ. സൗജത്, ബിനു കാരോളി, ഷീബ പുല് പാണ്ടി, കെ. പി. ഷക്കീല എന്നിവർ പങ്കെടുത്തു.
വിജ്ഞാന കേരളം റിസോഴ്സ് പേഴ്സൺ പി ഗോവിന്ദൻ, ശ്രീനിവാസൻ ഐ എന്നിവർ  സംസാരിച്ചുകമ്മ്യൂണിറ്റി അംബാസിഡർ ആരതി വി കെ, വിജ്ഞാന കേരളം ബ്ലോക്ക്‌ ഇന്റേൺ അഭിരാമി എൻ, തീമാറ്റിക് എക്സ്പേർട്ട് ധന്യ ഗോപാൽ, കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ സബിഷ കെ കെ എന്നിവർ തൊഴിൽ മേളക്ക് നേതൃത്വം നൽകി. മേളയിൽ 122 തൊഴിൽ അന്വേഷകരും 10 തൊഴിൽ ദാതാക്കളും പങ്കുചേർന്നു. അതിൽ 42 പേർ ഷോർട്ട് ലിസ്റ്റിലും 32 പേരെ സെലക്ട്‌ ചെയ്തു. തിക്കോടി പഞ്ചായത്ത്‌ ടെക്നിക്കൽ അസിസ്റ്റന്റ് മിസ്ഹബ് ടി. പി കെ സ്മാർട്ട്‌ ക്ലിനിക് പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വിനോദൻ എം ടി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ നന്ദിയും പറഞ്ഞു.
Share news