KOYILANDY DIARY.COM

The Perfect News Portal

കോ​ണ്‍ഗ്രസ് നേതാവ് വി പി സുധാകരന്റെ 5-ാം ചരമ വാര്‍ഷികം ആചരിച്ചു

പയ്യോളി: പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായിരുന്ന വി പി സുധാകരന്റെ 5-ാം ചരമവാർഷികം ആചരിച്ചു. പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി മെമ്പർ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ അദ്ധ്യക്ഷതവഹിച്ചു.
.
.

രാവിലെ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലമായ വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി. അശോകൻ കിഴക്കയിൽ, പി ചന്ദ്രഹാസൻ നേതൃത്വം നൽകി. പി ബാലകൃഷ്ണൻ, ഇ കെ ശീതൾ രാജ്, പുത്തുക്കാട്ട് രാമകൃഷ്ണൻ,പി എം അഷ്‌റഫ്‌, പി എൻ അനിൽകുമാർ, മുജേഷ് ശാസ്ത്രി, പി എം മോളി, കെ ടി സിന്ധു, നടുക്കുടി പ്രവീൺ എന്നിവര്‍ സംസാരിച്ചു. വടക്കേയിൽ ഷഫീഖ്, സബീഷ് കുന്നങ്ങോത്ത്, അൻവർ കായിരിക്കണ്ടി, എൻ എം മനോജ്‌, ഇ കെ ബിജു, കെ ടി രാജീവൻ എന്നിവര്‍ നേതൃത്വം നല്‍കി.

.
Share news