കൊയിലാണ്ടി നഗരസഭ വികസന സദസ് ഒക്ടോബർ 15ന്

കൊയിലാണ്ടി: വികസന സദസ്സിനായി കൊയിലാണ്ടി ഒരുങ്ങി. സംസ്ഥാന സർക്കാറിൻ്റെയും നഗരസഭയുടെയും വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നതിനും തുടർ വികസനത്തിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായുള്ള വികസന സദസ്സ് ഒക്ടോബർ 15 ന് രാവിലെ 10 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. സദസ്സ് ടി. പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യും. സദസ്സിൻ്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ ശുചിത്വ – ആരോഗ്യ പ്രദർശനം ഇന്ന് രാവിലെ ആരംഭിക്കും.
