KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി

.
.
കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി വ്യാപകമായി മണ്ണിട്ടു നികത്തുന്നതായി പരാതി, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടചിറ തണ്ണീർതടം നിലനിൽക്കുന്നത് കൊണ്ടാണ് പന്തലായിനിയിലെ മുന്നോറോളം വീടുകളിൽ കുടിവെള്ളം ലഭിക്കുന്നത്.
.
.
ജലസ്രോതസ് മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രദേശവാസികൾ യോഗം ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു, അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അനധികൃതമായി തണ്ണീർതടം നികത്തിയ സ്വകാര്യ വ്യക്തിയെകൊണ്ട് തന്നെ മണ്ണ് നീക്കംചെയ്യാൻ വേണ്ട നടപടികളിമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ.
Share news