തുളസി ഹിന്ദി മഹാവിദ്യാലയം പ്രതിഭാസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് തുളസി ഹിന്ദി മഹാവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ഹിന്ദി പ്രസംഗ മത്സരവും ഹിന്ദി ഭാഷയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള “ഹിന്ദി പ്രതിഭ പുരസ്കാരങ്ങളും വിതരണം” ചെയ്തു. എഴുത്തുകാരനും വിവർത്തകനുമായ ഡോ. ഒ. വാസവൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമാനന്ദാശ്രമം മഠാധിപതി സ്വാമി ശിവകുമാരാനന്ദ അനുഗ്രഹഭാഷണം നടത്തി.
.

.
അഭയദേവ് പുരസ്കാരം നേടിയ ഡോ. ഒ വാസവനെ ചടങ്ങിൽ ആദരിച്ചു. തുളസി ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ബാബു സി. അരൂർ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് വെളത്തൂർ, ഷരീഫ് വി കാപ്പാട്, ശിവപ്രകാശ് കുന്ന്യേടത്ത്, ബിന്ദു, സുനിൽ കുമാർ, രാജിന, കീഴരിയൂർ ഷാജി എന്നിവർ സംസാരിച്ചു.
