കുറ്റിമുല്ല പൂ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ നോർത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പുമായി സംയോജിച്ച് കുറ്റിമുല്ല പൂ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ സിഡിഎസ് ഹാളിൽ നടന്ന പരിശീലന ക്ലാസ് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു,
.

.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, NULM സിറ്റി മിഷൻ മാനേജർ തുഷാര എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ രജീഷ് ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും NULM Co മിനി നന്ദിയും പറഞ്ഞു.
