KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി

.

കൊയിലാണ്ടി: യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി മണ്ണ് പരിശോധനയെ പറ്റിയും, വളപ്രയോഗത്തെക്കുറിച്ചും ക്ലാസെടുത്തു.

 

മണ്ണറിഞ്ഞു വളം ചെയ്താൽ, മനമറിഞ്ഞ് വിളകൊയ്യാമെന്നും, യാന്ത്രികമായി കൃഷിയിലേക്ക് ഇറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ മധുസൂദനൻ പി. സംസാരിച്ചു. തുടർന്ന്, കർഷകരുമായി ആശയസംവാദവും നടന്നു

Advertisements
Share news