ബിഎസ്എം കോളജിൻ്റെ 1979- 81 ബാച്ചിലെ കൂട്ടായ്മ “സ്മൃതി മധുരം” ഒക്ടോബർ 15 ന് ഒത്തുചേരും

.
കൊയിലാണ്ടി: ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബിഎസ്എം കോളജിൻ്റെ 1979- 81 കാലഘട്ടത്തിലെ പ്രീഡിഗ്രി വിദ്യാർത്ഥികളുടെ നാലാമത് കൂട്ടായ്മ “സ്മൃതി മധുരം” 2025 ഒക്ടോബർ 15 കൊല്ലം ചിറ ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ ഒത്തുചേരും. 45 വർഷം മുൻപുള്ള ഈ സഹപാഠികളുടെ കൂട്ടായ്മ വ്യത്യസ്ഥമാക്കാൻ നിലവിലുള്ള അന്നത്തെ അദ്ധ്യാപകരും പങ്കെടുക്കുന്നു.

സർവ്വശ്രി കൊയക്കാട് നാരായണൻ മാസ്റ്റർ, പള്ളിക്കര കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ബേപ്പൂർ K.P ശ്രീശൻ മാസ്റ്റർ, കൂമുള്ളി ശങ്കരൻ മാസ്റ്റർ, കൊയിലാണ്ടി രാജേന്ദ്രൻ മാസ്റ്റർ, വടകര അഡ്വ. കുട്ട്യാലി, അവിടനല്ലൂർ ഉണ്ണി കെ. മാരാർ, ഇരിങ്ങത്ത് ബാലകൃഷ്ണൻ മാസ്റ്റർ എന്നീ അദ്ധ്യാപകരാണ് പങ്കെടുക്കുന്നവർ.
