ട്രെയിൻ യാത്രയിൽ 139 എപ്പോഴൊക്കെ ഉപയോഗിക്കാം? കൂടുതൽ അറിയാം

.
ഒരുപാട് ആളുകൾക്ക് റെയിൽവേ ഹെല്പ് ലൈൻ നമ്പറായ 139 നെ കുറിച്ച് അറിവുണ്ടാകില്ല. എന്നാൽ ട്രെയിൻ യാത്രയിൽ എല്ലാവരും സൂക്ഷിച്ച് വെയ്‌ക്കേണ്ട നമ്പറാണ് ഇത് . പ്രത്യേകിച്ച് ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ. റെയിൽവേ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന ഹെല്പ് ലൈൻ നമ്പറാണ് ഇത്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന സംശയങ്ങളും പരാതികളും ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. ടോൾ ഫ്രീ ആയത് കൊണ്ട് തന്നെ എല്ലാ ഭാഷായിലും സംസാരിക്കാൻ കഴിയും. മറ്റ് ടോൾ ഫ്രീ നമ്പറുകൾ പോലെയല്ല, വിളിച്ചാൽ ഉടൻ തന്നെ പ്രതികരണം ലഭിക്കുകയും ചെയ്യും.


139 മൊബൈലിൽ ഡയൽ ചെയ്താൽ മതിയാകും. നമുക്ക് യാത്രയ്ക്കിടയിലെ കംപ്ലയിന്റുകൾ രജിസ്റ്റർ ചെയ്യാനോ, സംശയങ്ങൾക്ക് മറുപടി ലഭിക്കാനോ, പി എൻ ആർ സ്റ്റാറ്റസ് അറിയാനോ കഴിയും. എന്നാൽ ഫേക്ക് ആയാണ് നമ്മൾ നമ്പർ ഡയൽ ചെയ്യുന്നതെങ്കിൽ ആ നമ്പറിൽ നിന്ന് പിന്നീട് 139 ഡയൽ ചെയ്യാൻ കഴിയില്ല.

24 * 7 പ്രവർത്തിക്കുന്ന നമ്പർ ആയത് കൊണ്ട് തന്നെ ഒറ്റക്ക് യാത്ര ചെയ്യുന്ന വനിതകൾക്കാണ് ഇത് കൂടുതൽ ഉപയോഗപ്രദമാവുക. സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കമ്പാർട്ടുമെന്റുകളിൽ പുരുഷ യാത്രക്കാർ പ്രവേശിച്ചാലോ, യാത്രയ്ക്കിടയിൽ ആരെങ്കിലും ശല്യം ചെയ്താലോ, ലൈംഗീക അതിക്രമം നേരിടേണ്ടി വന്നാലോ 139 ൽ വിളിക്കാവുന്നതാണ്.

ഒരു പ്രശനം നേരിട്ടാൽ ഉടൻ തന്നെ ആ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നുണ്ട്. ഉടൻ തന്നെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യപ്പെടുകയും അതിന്മേൽ നടപടി ഉണ്ടാവുകയും ചെയ്യും. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കംപ്ലയിന്റ് ആണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒട്ടും വൈകാതെ തന്നെ യാത്രക്കാരുടെ അടുത്തേയ്ക്ക് പൊലീസ് എത്തുകയും പരാതിയിന്മേൽ നടപടി സ്വീകരിക്കുകയും ചെയ്യും. കാര്യമായി പ്രവർത്തന ക്ഷമമായാണ് 139 ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാർ ഈ നമ്പർ ദുരുപയോഗം ചെയ്യരുത് എന്നും റെയിൽവേ ആവശ്യപ്പെടുന്നുണ്ട്.
