KOYILANDY DIARY.COM

The Perfect News Portal

മാണിയാട്ട് കോറസ് കലാസമിതി എൻ എൻ പിള്ള പുരസ്ക്കാരം ഉർവശിയ്ക്ക്

മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിയ്ക്ക്. കെ എം ധർമ്മനാണ് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം. നടൻ വിജയരാഘവൻ, പി.വി. കുട്ടൻ, ടി.വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മത്സരത്തിൻ്റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

Share news