കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസദസ് – ഡ്രീം വൈബ്സ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. ന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കു വേണ്ടി ബാലസദസ്- ഡ്രീം വൈബ്സ് സംഘടിപ്പിച്ചു. കണയങ്കോട് പുഴയോരത്ത് നടന്ന സദസ്സ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.എം. സിറാജ്, അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. ദൃശ്യ, കെ. ശ്രീകല, കെ.വി. ഫാത്തിമ, സി.ഡി.എസ് അധ്യക്ഷരായ എം.പി.ഇന്ദുലേഖ, കെ.കെ. വിബിന എന്നിവർ സംസാരിച്ചു.
