AKSTU – ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം

.
കൊയിലാണ്ടി: AKSTU – ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ: സുനിൽമോഹൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.കെ സുധാകരൻ വിതരണം ചെയ്തു.
.

.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, പി.കെ. വിശ്വനാഥൻ, കെ.എസ് രമേഷ് ചന്ദ്ര, കെ ചിന്നൻ നായർ, കെ .സന്തോഷ്, സുനിൽ മൊകേരി എന്നിവർ ആശംസകൾ നേർന്നു. ലീമ, ജിതിൻ രാജ് ഡി.കെ, ശ്രീനേഷ്, വിജയഭാരതി ടീച്ചർ, അനുപമ.ടി.സി ,ഒ.കെ. ഷിജു, അഷിത, രാകേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സി.കെ ബാലകൃഷ്ണൻ സ്വാഗതവും അശ്വതി അജിത്ത് നന്ദിയും പറഞ്ഞു.
.

.
എൽ.പി വിഭാഗം മത്സരത്തിൽ അയാൻ മാധവ് (ചേലിയ യു.പി എസ്) ഒന്നാം സ്ഥാനം, അവ്യയ് ഹരി (എടക്കുളം വിദ്യാ തരംഗിണി എൽ പി എസ്) രണ്ടാം സ്ഥാനം, ഫൈസ ഫാത്തിമ (ചേലിയ യു.പി.എസ്) മൂന്നാം സ്ഥാനം, യു.പി വിഭാഗത്തിൽ എ.ആർ രാഗനന്ദന (കുറുവങ്ങാട് സൗത്ത് യു.പി എസ്) ഒന്നാം സ്ഥാനം, ആത്മിക എ.എസ് (ജി.എം.യു.പി. എസ് വേളൂർ) രണ്ടാം സ്ഥാനം, വൈദഷിനീഷ് (തിരുവങ്ങൂർ യു.പി എസ്) മൂന്നാംസ്ഥാനം.
.

.
എച്ച്.എസ് വിഭാഗത്തിൽ നിയോണ. ബി.എസ് (ജി.വി.എച്ച് എസ്സ്.എസ്സ് കൊയിലാണ്ടി). ഒന്നാം സ്ഥാനം, ദ്രുപത്, എസ് ദേവ് (ജി.എച്ച് എസ്. എസ് പന്തലായനി). രണ്ടാം സ്ഥാനം, ഹസ്സാനുൽ ബന്ന (ജി.വി.എച്ച് .എസ് . എസ് കൊയിലാണ്ടി). മൂന്നാം സ്ഥാനം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ മയൂഖ് സി. കെ (ജി.വി.എച്ച് എസ് .എസ് കൊയിലാണ്ടി) ഒന്നാം സ്ഥാനം, യദു പ്രിയ .എസ് (ജി.എച്ച്. എസ്. എസ് പന്തലായനി) രണ്ടാം സ്ഥാനം, മിൻ ഹജ് ഇബ്രാഹിം (തിരുവങ്ങൂർ എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
