പന്തലായനി നോർത്ത് എഡിഎസിൽ ഓക്സലോ ഫെസ്റ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ നോർത്ത് സിഡിഎസ് പന്തലായനി നോർത്ത് (വാർഡ് 11) എഡിഎസിൽ ഓക്സലോ ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ അധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ ടി പി രാമദാസ്, മണികണ്ഠൻ മാഷ്, അനൂ ബി സി, അമൃത ആർ പി എന്നിവർ സംസാരിച്ചു. അയന ബി സി ഓക്സിലറിയെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് ഓക്സിലറി അംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. എഡിഎസ് ചെയർപേഴ്സൺ സജിത സ്വാഗതവും ടീം ഫിനാൻസ് ജിൻസി നന്ദിയും പറഞ്ഞു.

