KOYILANDY DIARY.COM

The Perfect News Portal

വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്; ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി

.

ചൈനക്ക് മേല്‍ വീണ്ടും അധിക തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നിലവിലുള്ള താരിഫിന് പുറമേ 100ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇതോടെ ചൈനയില്‍ നിന്നും യുഎസില്‍ എത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് മൊത്തം തീരുവ 150 ശതമാനമായി ഉയരും. നവംബര്‍ 1മുതലാണ് പുതിയ തീരുവ പ്രാബല്ല്യത്തില്‍ വരിക.

 

ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ധാതുക്കളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തമായാല്‍ ഓഹരി വിപണികള്‍ വീണ്ടും ഇടിയും. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് റെയല്‍ എര്‍ത്ത് മൂലകങ്ങള്‍ നിര്‍ണായകമാണ്, ഇവയുടെ ഉത്പാദനത്തില്‍ ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്.

Advertisements

 

ഈ റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ചൈന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഇതാണ് അമേരിക്കന്‍ നടപടിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, പിന്നീട് ഇതില്‍ മലക്കം മറിഞ്ഞു. കൂടിക്കാഴ്ച റദ്ദാക്കിയില്ലെന്നും നടക്കുമോ എന്ന് തനിക്കറിയില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.

 

Share news