പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമനടപടിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമനടപടിയിലേക്ക്. ദ്വാരപാലകശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന വി ഡി സതീശന്റെ ആരോപണത്തിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

വി ഡി സതീശൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണം. ഇല്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസിൽ പറയുന്നു.

