പേരാമ്പ്രയിൽ ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

.
പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂർ മൃഗാശുപത്രിക്ക് മുന്നിൽ ബൈക്കിൽ സ്വിഫ്റ്റ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റത് രാമല്ലൂർ സ്വദേശിയായ യുവാവിനാണ്. ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

ഗുരുതരമായി പരിക്കേറ്റയാളെ തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ പ്രദേശവാസികളും യാത്രക്കാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.
