KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയില്‍ ഡോക്റെ ആക്രമിച്ച സംഭവം: ഭർത്താവ് ചെയ്തതിനോട് യോജിക്കാനാവില്ല; പ്രതി സനൂപിനെ തള്ളി ഭാര്യ

.

താമരശ്ശേരിയില്‍ ഡോക്ടർ വിപിനിനെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് വെട്ടിയ സംഭവത്തില്‍ പ്രതി സനൂപിനെ തള്ളി ഭാര്യ. ഭർത്താവ് ചെയ്തതിനോട് യോജിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മകൾ മരിച്ച ശേഷം ഭർത്താവ് ഒരുപാട് വിഷമം അനുഭവിച്ചിരുന്നുവെന്ന് ഭാര്യ പറയുന്നു. മകളുടെ മരണത്തിൽ നിയമനടപടി സ്വീകരിക്കമെന്ന് അവര്‍ അറിയിച്ചു.

 

ക‍ഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ വിപിനെതിരെ ആക്രമണമുണ്ടാകുന്നത്. മകളെ ആദ്യം പ്രവേശിപ്പിച്ച താമരശ്ശേരി ആശുപത്രിയിലെ സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആദ്യം എത്തിയത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് മക‍ളുമായി പ്രതി സനൂപ് എത്തുന്നത്. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ആശുപത്രിയിലേക്ക് എത്തുന്നതിന് മുൻപ് കുഞ്ഞ് മരിക്കുകയായിരുന്നു.

Advertisements

 

 

മകള്‍ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നുമാണ് സനൂപ് ആവശ്യപ്പെടുന്നത്. അതോടൊപ്പം കുഞ്ഞിൻ്റെ മരണകാരണം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.

Share news