കോഴിക്കോട് മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് വളയത്ത് മൂന്നുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വളയം നിരവുമ്മല്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. കളമുളള പറമ്പത്ത് ചീരു, ജാതിയോട്ട് ഷീബ, മുളിവയല്‍ സ്വദേശി സുലോചന എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
