ഉപജില്ല കായികമേള തുടങ്ങി

.
കൊയിലാണ്ടി ഉപജില്ല കായികമേള 2025 ഒക്ടോബർ 8 9 10 തീയതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ ലളിത അധ്യക്ഷത വഹിച്ചു. എം. കെ. മഞ്ജു (AEO കൊയിലാണ്ടി) പതാക ഉയർത്തി.

.
രത്നവല്ലി ടീച്ചർ, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ഗണേഷ് കക്കഞ്ചേരി (ചെയർമാൻ, ഫെസ്റ്റിവെൽ കമ്മിറ്റി) എന്നിവർ സംസാരിച്ചു. VHSE കൊയിലാണ്ടി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, ഷിജിത ടി (HM, GVHSS കൊയിലാണ്ടി), പൊയിൽകാവ് HSS പ്രിൻസിപ്പൽ ചിത്രേഷ് പി ജി, എൻ. ഡി. പ്രജീഷ് (കൺവീനർ HM ഫോറം), GVHSS കൊയിലാണ്ടി PTA പ്രസിഡണ്ട് എ. സജീവ് കുമാർ, GMVHSS കൊയിലാണ്ടി PTA പ്രസിഡണ്ട് കെ. കെ സത്താർ, GHSS പന്തലായനി PTA പ്രസിഡണ്ട് പി. എം ബിജു, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി GVHSS പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ സ്വാഗതവും ഒ. കെ ഷിജു (കൺവീനർ റിസപ്ഷൻ കമ്മിറ്റി) നന്ദിയും പറഞ്ഞു.
