ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
 
        തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐയും മറ്റ് സംഘടനകള്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി ഐക്യസമിതി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മറ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്ലാസുകളില്‍ കയറി മര്‍ദ്ദിച്ചെന്നാണ് എസ്.എഫ്.ഐയുടെ പരാതി. എന്നാല്‍ അക്കാദമിയില്‍ നേരത്തെ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് എസ്.എഫ്.ഐയാണ് ആക്രമിച്ചതെന്നാണ് മറ്റ് സംഘടനാ പ്രവര്‍ത്തകരുടെ പരാതി. പരിക്കേറ്റ ഏഴ് വിദ്യാര്‍ത്ഥികളെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



 
                        

 
                 
                