അഭയത്തിന് ‘തിരുവരങ്ങ് 81’ എസ്എസ്എൽസി ബാച്ചിൻ്റെ കാരുണ്യ സ്പർശം

ചേമഞ്ചേരി: അഭയം ചാരിറ്റബിൾ ട്രസ്റ്റിന് തിരുവങ്ങൂർ ഹൈസ്കൂളിലെ 1981 എസ്എസ്എൽസി ബാച്ച് ‘തിരുവരങ്ങ് 81’ കൂട്ടായ്മുടെ ധനസഹായം. സഹപാഠികളായ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപ ചേമഞ്ചേരി അഭയം ചാരിറ്റബിൾ ട്രസ്റ്റിന് സഹായ ധനമായി നൽകി. ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്രിയാത്മക ശേഷി മുന്നേറ്റത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ഫലപ്രദമായി ഉപയോഗിക്കുന്ന അഭയം സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവരങ്ങ് 81 ചെയർമാൻ കെ. വി. ബഷീർ എം. സി. മമ്മത് കോയ മാസ്റ്റർക്ക് തുക കൈമാറി. അഭയം പ്രസിഡണ്ട് ഡോ. ഹമീദ് അധ്യക്ഷത വഹിച്ചു. സതി വടക്കയിൽ, ശോഭന, ലാൽ കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി സ്വാഗതവും ക്ലാസ് സെക്രട്ടറി ശരിധരൻ ചെറൂര് നന്ദിയും പറഞ്ഞു.
