തടസ്സങ്ങളെ അതിജീവിക്കുമ്പോഴാണ് വിജയം കൈവരിക: ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ആശ്വാസകരമാണെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ജോലി വെല്ലുവിളി നിറഞ്ഞതാകുമ്പോള്‍ എല്ലാവരുടെയും പിന്തുണ ആശ്വാസം നല്‍കുന്നതാണ്. തടസ്സങ്ങളെ അതിജീവിക്കുമ്പോഴാണ് വിജയം കൈവരിക. കരുത്തുള്ളവര്ക്കുനേരെ മാത്രമാണ് കല്ലേറുണ്ടാവുക. അല്ലാത്തവര്‍ താഴെ വീണുപോവുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
