60 പൊതി ബ്രൗൺഷുഗറുമായി പയ്യോളി സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 60 പൊതി ബ്രൗൺഷുഗറുമായി പയ്യോളി സ്വദേശിയെ അറസ്റ്റ് ചെയ്തു.പൊക്കിണിന്റവിട നവാസിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എക്സൈസ് ഇൻസപെക്ടർ പി. സജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളോളം ഇയാൾ നിരീക്ഷണത്തിലായിരുന്നു. പയ്യോളി ഫെഡറൽ ബാങ്കിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.
പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളിൽ ബ്രൗൺഷുഗർ എത്തിക്കുന്നത് ഇയാളാണ്. ഇതിലെ പ്രധാന കണ്ണിയെ കുറിച്ചും വിവരം ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. റെയ്ഡിന് അസി. എക്ലൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യൻ, പ്രിവന്റീവ് ഓഫീസർ പി. സുരേഷ് കുമാർ, സി.ഇ.ഒ.മാരായ റഷീദ്, ഷിജു, മധുസൂദനൻ ,സുരേന്ദ്രൻ, ഡ്രൈവർ ബിബിനീഷ് എന്നിവർ നേതൃത്വം നൽകി.

മയക്കുമരുന്ന് വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് 460 ടാബ്ലറ്റുകൾ പിടിച്ചെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.

