മലപ്പുറത്ത് ആറ് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശിയായ ആറ് വയസുക്കാരന് കൂടി അമിബിക് മസ്തിഷ്‌കജ്വരം സ്ഥിരികരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നന്നരുടെ എണ്ണം 10 ആയി.

ചികിത്സയില്‍ കഴിയുന്നതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. അമീബിക് മസ്തിഷക ജ്വരം കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ വെള്ളത്തിലൂടെയാണ് പകരുന്നത്. അമീബകള്‍ കാണപ്പെടുന്ന ഈ വെള്ളം മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിക്കുമ്പോഴാണ് രോഗബാധ ഉണ്ടാവുന്നത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന അണുബാധയ്ക്ക് കാരണമാവുന്നു. സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത് കൊണ്ടാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

