ആ ഭാഗ്യവാനെ കിട്ടി: ഓണം ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴ തുറവൂർ സ്വദേശി ശരത്തിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ആദ്യ സമ്മാനം ആലപ്പുഴ തുറവൂർ സ്വദേശി ശരത്തിന്. ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. കൊച്ചിയിലെ നെട്ടൂരിൽ നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. നെട്ടൂരിൽ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഇയാൾ. നറുക്കെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഭാഗ്യശാലിയെ അന്വേഷിക്കുകയായിരുന്നു.
